ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ ഏരിയ സമ്മേളനം

ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏരിയ സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ് 
ആർ രാമു ഉദ്ഘാടനം ചെയ്യുന്നു


ആറ്റിങ്ങൽ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു)ആറ്റിങ്ങൽ ഏരിയ സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ്  ആർ രാമു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്  എസ് രാജശേഖരൻ  അധ്യക്ഷനായി. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ജി വ്യാസൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.  യൂണിയൻ ഏരിയ സെക്രട്ടറി എസ് ജോയി, പ്രസന്നൻ, ജയ മോഹനകുമാർ, പി രാജേന്ദ്രകുമാർ, എം മുരളി, അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി ദേവരാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : എസ് രാജശേഖരൻ (പ്രസിഡന്റ്), എസ് ജോയി (സെക്രട്ടറി). Read on deshabhimani.com

Related News