ബിജെപി നേതാക്കൾ സിപിഐ എമ്മിനൊപ്പം

ബിജെപി ബന്ധം ഉപേക്ഷിച്ചെത്തിയ നേതാക്കളെ സിപിഐ എം ഏരിയ സെക്രട്ടറി ഇ എ സലീം പതാക നൽകി സ്വീകരിക്കുന്നു


വെഞ്ഞാറമൂട്  വാമനപുരത്തെ ബിജെപിയുടെ പ്രമുഖനേതാക്കൾ സിപിഐ എമ്മിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു.  വാമനപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ കാക്കക്കുന്ന് രവീന്ദ്രൻ നായർ, മഹിളാ മോർച്ച കാക്കക്കുന്ന് യൂണിറ്റ് പ്രസിഡന്റ്‌ ശാന്തി, പഞ്ചായത്ത് കമ്മിറ്റിയംഗം ശശിധരൻ ആശാരി, മഹിളാ മോർച്ച പ്രവർത്തക വത്സല തുടങ്ങിയവരാണ് സിപിഐ എമ്മിനൊപ്പം സഹകരിക്കാൻ തീരുമാനിച്ചത്‌.  ഇവരെ  സിപിഐ എം വെഞ്ഞാറമൂട്‌ ഏരിയ സെക്രട്ടറി ഇ എ സലീം പതാക നൽകി സ്വീകരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ എസ് എം റാസി അധ്യക്ഷനായി. ലോക്കൽ  സെക്രട്ടറി സി എസ് ഉണ്ണിക്കൃഷ്ണൻനായർ, ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ ബാബു, കെ ദേവദാസൻ,  കാഞ്ഞിരംപാറ മോഹനൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News