കെഎസ്‌കെടിയു ജനകീയപ്രമേയം 
അവതരിപ്പിച്ചു

കർഷകത്തൊഴിലാളി യൂണിയന്റെ കർഷകസമര വാർഷികാചരണം
ജില്ലാ ജോയിന്റ്‌ സെക്രട്ടറി ഇ എ സലിം ഉദ്ഘാടനംചെയ്യുന്നു


തിരുവനന്തപുരം കർഷകർക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചും ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ടും കെഎസ്‌കെടിയു സംസ്ഥാനത്തെങ്ങും ജനകീയപ്രമേയം അവതരിപ്പിച്ചു. വില്ലേജ്‌–- ലോക്കൽ കേന്ദ്രങ്ങളിലായിരുന്നു പരിപാടി. ഡൽഹിയിൽ സമരത്തിൽ പങ്കെടുത്തവരെ പരിപാടിയിൽ ആദരിച്ചു. പേരൂർക്കടയിൽ യൂണിയൻ ജില്ലാ സെക്രട്ടറി കെ ശശാങ്കനും നഗരൂരിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് എ ​ഗണേശനും പരിപാടി ഉദ്ഘാടനംചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ജില്ലാ കമ്മിറ്റിയംഗങ്ങൾ, ഏരിയ ഭാരവാഹികൾ തുടങ്ങിയവർ ഉദ്ഘാടനംചെയ്തു. വെഞ്ഞാറമൂട് കർഷകത്തൊഴിലാളി യൂണിയൻ വെഞ്ഞാറമൂട് ഏരിയിൽ  വിവിധ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകസമര വാർഷികാചരണവും രക്തസാക്ഷി അനുസ്മരണവും കർഷക പ്രമേയമവതരിപ്പിക്കലും സംഘടിപ്പിച്ചു. സമരവാർഷികാചരണം ജില്ലാ ജോയിന്റ്‌ സെക്രട്ടറി ഇ എ സലിം ഉദ്ഘാടനംചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ഏരിയ സെക്രട്ടറി ജി രാജേന്ദ്രൻ, പ്രസിഡന്റ്‌ ആർ സുഭാഷ്, വി ടി ശശികുമാർ, പി മുരളി, കാക്കക്കുന്ന് മോഹനൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News