ഫയർഫോഴ്‌സ്‌ ഇടപെടലിൽ 
സുലോചനയ്‌ക്ക്‌ പുതുജന്മം



വെഞ്ഞാറമൂട് മരിച്ചെന്ന് വിധിയെഴുതിയ വീട്ടമ്മയ്‌ക്ക് വെഞ്ഞാറമൂട് ഫയർ ഫോഴ്സിന്റെ ഇടപെടലിലൂടെ പുതുജന്മം. പുല്ലമ്പാറ കരിച്ചയിൽ ഗിരീഷ് ഭവനിൽ സുലോചന (63) നെയാണ് ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തിയത്. വ്യാഴം രാത്രിയോടെയാണ് സംഭവം. കിണറ്റിനുള്ളിൽ മരിച്ചു കിടക്കുന്നെന്ന വിവരമറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തിയത്‌. കിണറ്റിൽ  60 അടി താഴ്ചയും 15 അടി വെള്ളവുമുള്ള കിണറ്റിൽ പൊങ്ങിക്കിടക്കുകയായിരുന്നു.  സംഭവസ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാരും വീട്ടിലുള്ളവരും ഇവർ കിണറ്റിൽ മരിച്ചുകിടക്കുകയാണ് എന്നാണ് കരുതിയത്.  ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ അഹമ്മദ് ഷാഫി അബ്ബാസ് ഉടൻ കയറിൽത്തൂങ്ങി കിണറ്റിൽ ഇറങ്ങിനോക്കുമ്പോൾ തണുത്തുവിറച്ച് മരവിച്ച അവസ്ഥയിലായിരുന്നു സുലോചന. ചെറിയ ഒരു അനക്കവുമുണ്ടായിരുന്നു. ഉടൻ വലയുടെ സഹായത്താൽ പുറത്തെടുത്ത്‌ ഫസ്റ്റ് എയ്ഡ് നൽകി സേനയുടെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അവർ ജീവിതത്തിലേക്ക്‌ തിരിച്ചുവരികയാണ്‌. അബദ്ധത്തിൽ സുലോചന കിണറ്റിൽ വീഴുകയായിരുന്നെന്ന്‌ ബന്ധുക്കൾ പറഞ്ഞു. അസി. സ്റ്റേഷൻ ഓഫീസർ എ നിസാറുദ്ദീൻ, ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർമാരായ ശിവകുമാർ, സജിത്കുമാർ, മനോജ്, രഞ്ജിത്, ശ്യാംകുമാർ, ഹോംഗാർഡ് സതീശൻ, സുരേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News