കൊടിനട–-കളിയിക്കാവിള 6 വരിപ്പാത യാഥാർഥ്യമാക്കണം



നെയ്യാറ്റിൻകര കൊടിനട മുതൽ നെയ്യാറ്റിൻകര വരെയുള്ള ദേശീയപാതയിലെ ആറുവരിപ്പാത നിർമാണം അടിയന്തരമായി പൂർത്തീകരിക്കണമെന്ന്‌ കേരള എൻജിഒ യൂണിയൻ നെയ്യാറ്റിൻകര ഏരിയ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.  യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ഹംസ കണ്ണാട്ടിൽ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗം എം സുരേഷ്‌ബാബു, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ വി ആർ രഞ്ജിനി, ജെ ശ്രീമോൻ, ഏരിയാ ട്രഷറർ ജെ ജയകുമാർ, ആർ ഷീജ, ടി കെ സന്തോഷ്‌കുമാർ, കെ പി ദീപു എന്നിവർ സംസാരിച്ചു.  ഭാരവാഹികളായി എസ്‌ വി സാംലാൽ (പ്രസിഡന്റ്‌),  ആർ ഐ ശ്രീഹരി(സെക്രട്ടറി), ടി കെ സന്തോഷ്‌കുമാർ(ട്രഷറർ), ആർ ഷീജ, ജെ പി പ്രകാശ്‌ (വൈസ്‌ പ്രസിഡന്റുമാർ), ജെ ജയകുമാർ, എം എസ്‌ രാഹുൽ (ജോയിന്റ്‌ സെക്രട്ടറിമാർ), ബി ഷീജകുമാരി (വനിതാ സബ്‌ കമ്മിറ്റി കൺവീനർ)എന്നിവരെ തെരഞ്ഞെടുത്തു. Read on deshabhimani.com

Related News