സ്ത്രീധനത്തിനെതിരെ വാർഡുതലം
മുതൽ ജാഗ്രതാസമിതികൾ



  തിരുവനന്തപുരം  അതിക്രമങ്ങളെ ചെറുക്കാനും സ്‌ത്രീകളെ കരുത്തരാക്കാനും ലക്ഷ്യമിട്ട്‌ ജില്ലാ പഞ്ചായത്തിന്റെ സമഗ്ര കർമപദ്ധതി. ആഗസ്‌ത്‌ 15നു സമ്പൂർണ ജാഗ്രതാ ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണിത്. മുന്നോടിയായ പ്രവർത്തനപദ്ധതികൾ മന്ത്രി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു.  ജില്ലാതലംമുതൽ പഞ്ചായത്ത്, വാർഡുതലംവരെ ജാഗ്രതാസമിതികൾ രൂപീകരിച്ച്‌ സ്ത്രീധനത്തിനെതിരെ ക്യാമ്പയിനുകളും ബോധവൽക്കരണവും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് അധ്യക്ഷൻമാരുടെ യോഗം ചേർന്നു.  സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അറിയിക്കാനും ഇടപെടാനും ഐസിഡിഎസ് സൂപ്പർവൈസർമാർ, കുടുംബശ്രീ ഫെസിലിറ്റേറ്റർമാർ, അങ്കണവാടി അധ്യാപകർ തുടങ്ങിയവരെ സജ്ജമാക്കും.  ജില്ലാ പഞ്ചായത്ത് ഡിവിഷൻ തലത്തിൽ മേൽനോട്ട സമിതികൾ രൂപീകരിക്കും. 50 പഞ്ചായത്ത് വാർഡിന്റെ പ്രവർത്തനം ഈ സമിതികൾ അവലോകനം ചെയ്യും. സ്ഥലത്തെ ഡിവൈഎസ്‌പി/സിഐ തലത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ, വിരമിച്ച ജുഡീഷ്യൽ ഉദ്യോഗസ്ഥ, പ്രമുഖ അഭിഭാഷകർ എന്നിവരെ സമിതിയിൽ ഉൾപ്പെടുത്തും.   വാർഡുതല പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് അംഗങ്ങളും അങ്കണവാടി പ്രവർത്തകരും നേതൃത്വം നൽകും. വിവാഹങ്ങളുടെ വിവരങ്ങൾ ഇവർ ജാഗ്രതാസമിതികൾക്ക് കൈമാറും. വരനും വധുവിനും വിവാഹപൂർവ കൗൺസലിങ്ങും ജാഗ്രതാ സമിതികളുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പരും നൽകും. ജാഗ്രതാസമിതികൾക്ക് വനിതാ കമീഷൻ, കൗൺസലിങ് സെന്ററു
കൾ എന്നിവയുടെ സഹായവും ലഭ്യമാക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ജില്ലാ ജാഗ്രതാസമിതി അംഗങ്ങൾ എന്നിവർക്കുള്ള പരിശീലനം 30നു നടക്കും. തുടർ പ്രവർത്തനങ്ങൾക്കായി കലണ്ടറും തയ്യാറാക്കി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി സുരേഷ് കുമാർ അധ്യക്ഷനായി. വനിതാ കമീഷൻ അംഗം ഇ എം രാധ മുഖ്യാതിഥിയായി. എ ഷൈലജാബീഗം,  എസ് സുനിത,  വി ആർ സലൂജ,  എം ജലീൽ,  വിളപ്പിൽ രാധാകൃഷ്ണൻ, സബീനാബീഗം എന്നിവർ  പങ്കെടുത്തു. Read on deshabhimani.com

Related News