ലഹരി വിരുദ്ധ സൈക്കിൾ റാലി

സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സൈക്കിൾ റാലി 
വി കെ പ്രശാന്ത് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യുന്നു


  തിരുവനന്തപുരം സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു. കവടിയാർ വിവേകാനന്ദ പാർക്കിൽ നിന്നാരംഭിച്ച സൈക്കിൾ റാലി  വി കെ പ്രശാന്ത് എംഎൽഎ ഫ്ലാഗ് ഓഫ്  ചെയ്തു. യുവജനക്ഷേമ ബോർഡ് അംഗം എസ് കവിത അധ്യക്ഷയായി.  ജില്ലാ കോ-ഓർഡിനേറ്റർ എ എം അൻസാരി, ജില്ലാ ഓഫീസർ ബി ഷീജ ,യുവതീ ക്ലബ് ജില്ലാ കോ-ഓർഡിനേറ്റർ വി എസ് ശ്യാമ എന്നിവർ സംസാരിച്ചു. യൂത്ത് കോ ഓർഡിനേറ്റർമാർ, ക്ലബ്ബംഗങ്ങൾ, ടീം കേരള അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി റാലി സമാപിച്ചു.  Read on deshabhimani.com

Related News