സെക്രട്ടറിയറ്റ് മാർച്ചിൽ അണിനിരക്കുക: കെഎസ്‌ടിഎ

കെഎസ്ടിഎ ജില്ലാ പ്രവർത്തക കൺവൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി സി വിനോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു


തിരുവനന്തപുരം വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ജൂലൈ 23ന് നടത്തുന്ന സെക്രട്ടറിയറ്റ് മാർച്ചിലും ധർണയിലും അണിനിരക്കാൻ കെഎസ്ടിഎ ജില്ലാ പ്രവർത്തക കൺവൻഷൻ ആഹ്വാനംചെയ്‌തു. സംസ്ഥാന വൈസ് പ്രസിഡന്റ് സി സി വിനോദ് കുമാർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് സിജോവ് സത്യൻ അധ്യക്ഷനായി. സംസ്ഥാന എക്‌സിക്യൂട്ടീവംഗം പി വി രാജേഷ്, സംസ്ഥാന കമ്മിറ്റിയംഗം സുജുമേരി, ബിജു, ജില്ലാ സെക്രട്ടറി വി അജയകുമാർ, എസ് ജവാദ്, ആർ വിദ്യ വിനോദ് എന്നിവർ സംസാരിച്ചു. ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ പിൻവലിക്കുക,പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ മാർച്ച്‌. Read on deshabhimani.com

Related News