വിതുരയിൽ തെളിനീരൊഴുകും 
നവകേരളം പദ്ധതി തുടങ്ങി



വിതുര തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ വിതുര പഞ്ചായത്തുതല ഉദ്ഘാടനം നടത്തി.   ജലനടത്തവും ജലസഭയും ചേർന്നു. തേവിയോടിന് സമീപമുള്ള കളീക്കൽ തോടിനരികിൽ നിന്നും ആരംഭിച്ച ജലനടത്തം കലുങ്ക് ജങ്ഷനിൽ സമാപിച്ചു.  നവകേരളം മിഷൻ കോ–-ഓർഡിനേറ്റർ  ടി എൻ സീമ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ വി എസ് ബാബുരാജ് അധ്യക്ഷനായി. ധനവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി പ്രാൺകൂർ ഗുപ്ത, എസ് എൽ കൃഷ്ണകുമാരി,  മഞ്ജുഷ ജി ആനന്ദ്,  മേമല വിജയൻ, ബി എസ് സന്ധ്യ, നീതു രാജീവ്,  ശ്രീലത,  വിഷ്ണു ആനപ്പാറ, ആർ വത്സല, എസ് സിന്ധു, ജെ എസ് ലൗലി, ഷാജിത അൻഷാദ്, ഐ എസ് സുനിത, സുരേന്ദ്രൻ നായർ,  അനുസചേതനൻ, പ്രീത എസ് നായർ എന്നിവർ സംസാരിച്ചു.  ജലാശയങ്ങൾ മാലിന്യ മുക്തമാക്കുന്നതിനായി വാർഡ് തലത്തിൽ വരും ദിവസങ്ങളിൽ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുമെന്നും  പൊതുജനങ്ങളുടെ  പിന്തുണ ഉണ്ടാകണമെന്നും പഞ്ചായത്ത് പ്രസിഡന്റ്‌ വി എസ് ബാബുരാജ് അറിയിച്ചു. Read on deshabhimani.com

Related News