രാഷ്ട്രപതി മടങ്ങി

കേരള സന്ദർശനത്തിനുശേഷം മടങ്ങുന്ന രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിനെ വിമാനത്താവളത്തിൽ 
ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ യാത്രയാക്കുന്നു


  തിരുവനന്തപുരം രണ്ടു ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് മടങ്ങി. വ്യാഴം വൈകിട്ട് 5.20ന് പ്രത്യേക വിമാനത്തിൽ അദ്ദേഹം തിരുവനന്തപുരത്തുനിന്ന് പുണെയിലേക്ക്‌ തിരിച്ചു. ഭാര്യ സവിത കോവിന്ദ്, മകൾ സ്വാതി എന്നിവരും ഒപ്പമുണ്ട്‌. കേരള നിയമസഭ സംഘടിപ്പിച്ച വനിതാ സാമാജികരുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യാനായാണ് 25ന്‌ രാഷ്‌ട്രപതി എത്തിയത്.  തിരുവനന്തപുരം വിമാനത്താവളത്തിൽ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, ഭാര്യ രേഷ്മ ആരിഫ്, മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്‌, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് തുടങ്ങിയവർ രാഷ്‌ട്രപതിയെ യാത്ര അയക്കാനെത്തി.   Read on deshabhimani.com

Related News