കർഷകർക്ക്‌ ആശ്വാസം നൽകുന്ന ഉത്തരവ്‌: കർഷകസംഘം



തിരുവനന്തപുരം കാർഷിക, ജനവാസ മേഖലകളിൽ നാശംവിതയ്‌ക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകിയ സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന്‌ കർഷകസംഘം. കർഷകർ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ്‌ സർക്കാർ പരിഗണിച്ചത്‌. കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗശല്യം കാരണം പ്രതിസന്ധിയിലായ കർഷകർക്ക് ആശ്വാസം പകരുന്നതാണ് നടപടി.     കേന്ദ്ര സർക്കാരിന്റെ പരിധിയിലുള്ള വിഷയമാണെങ്കിലും അധികാര പരിധിക്കുള്ളിൽനിന്ന്‌ ചെയ്യാവുന്നതിന്റെ പരമാവധി സംസ്ഥാന സർക്കാർ ചെയ്‌തു. സർക്കാർ ഉത്തരവ് ശാശ്വത പരിഹാരമാകില്ലെങ്കിലും കർഷകർക്ക് ഇപ്പോഴുണ്ടാകുന്ന പ്രതിസന്ധി മറികടക്കാൻ ആശ്വാസം പകരുന്നതാണെന്നും കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാറും സെക്രട്ടറി വത്സൻ പനോളിയും പ്രസ്‌താവനയിൽ പറഞ്ഞു.   Read on deshabhimani.com

Related News