ശ്രദ്ധയാകർഷിച്ച് കാർഡിയോളജി വിഭാഗത്തിന്റെ സർവേ



തിരുവനന്തപുരം ഗുരുതര ഹൃദ്രോഗവുമായി  എത്തുന്നവരുടെ ഹൃദയ അറകളിൽ രക്തം കട്ടപിടിക്കുന്നതിനും 100-ൽ  മൂന്നുപേർക്കെങ്കിലും പക്ഷാഘാതം സംഭവിക്കുന്നതിന് സാധ്യതയുണ്ടെന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിന്റെ സർവേഫലം ശ്രദ്ധ നേടുന്നു. ഈ സാഹചര്യം നേരത്തേ കണ്ടുപിടിച്ചാൽ കൃത്യമായ ചികിത്സ നൽകി രോഗം തടയാനാകും.  ഹൃദ്രോഗികളിൽ  ഇത്തരത്തിലുണ്ടാകുന്ന പക്ഷാഘാതങ്ങൾ സാധാരണയിൽ നിന്ന്‌ ഗുരുതരമായിരിക്കുമെന്ന് സർവേ പറയുന്നു. ഹൃദയസ്തംഭനം, ഹൃദയതാളം തെറ്റൽ (ആർട്ടിയൽ ഫൈബ്രിലേഷൻ) എന്നിവയുടെ സാമൂഹ്യവ്യാപന തോത് നിർണയിക്കുവാനും സർവേയിലൂടെ കഴിഞ്ഞു.  കോവിഡ് വ്യാപനം രൂക്ഷമായിരുന്ന സമയത്തുൾപ്പെടെയാണ് പഠനം നടത്തിയത്‌.  ഹൃദയ പ്രവർത്തനത്തിന്റെ കുറവ് നേരത്തേ കണ്ടുപിടിച്ചാൽ അതിവേഗം ചികിത്സ നൽകി രോഗിയുടെ ജീവിതനിലവാരവും ആയുർ ദൈർഘ്യവും മെച്ചപ്പെടുത്തുൻ  കഴിയും. കാർഡിയോളജി വിഭാഗം മേധാവി പ്രൊഫ. സുനിത വിശ്വനാഥന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കാർഡിയോളജി ഡിപ്പാർട്ടുമെന്റും കേരളാ ഹാർട്ട്‌ ഫൗണ്ടേഷനും സംസ്ഥാന സർക്കാരും ചേർന്ന് ഏകദേശം 55,000ത്തോളം പേരിൽ പരിശോധന നടത്തിയാണ് സർവേ തയ്യാറാക്കിയത്‌. ആശാവർക്കർമാരുടെ സഹായത്തോടെയായിരുന്നു സർവേ.  കാർഡിയോളജി വിഭാഗം, സർവേ   Read on deshabhimani.com

Related News