കാട്ടുപന്നിയെ കൊല്ലാം; സർക്കാർ തീരുമാനത്തിന് കെെയടി



    ദീർഘനാളത്തെ ആവശ്യം കാട്ടുപന്നിയുടെ ആക്രമണങ്ങൾ ജീവനുതന്നെ ഭീഷണിയാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഓരോ മാസവും നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുന്നുമുണ്ട്. കൃഷി ശല്യത്തിനപ്പുറം ജീവന് ഭീഷണിയായ കാട്ടുപന്നികളെ കൊല്ലാൻ അനുമതി വേണമെന്നുള്ളത് കർഷകരുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു. ഈ ഉത്തരവോടെ കൃഷി ശല്യത്തിനും ആക്രമണങ്ങൾക്കും പരിഹാരമാകുമെന്ന് ഉറപ്പാണ്. ആശ്വാസകരം ഏറെ ആശ്വാസകരമായ ഒരു ഉത്തരവാണ് സർക്കാരിന്റേത്. കാട്ടുപന്നിയുടെ ആക്രമണം കാരണം ദീർഘനാളായി യാതൊന്നും കൃഷി ചെയ്യാൻ കഴിയുന്നില്ല. ജീവനും സ്വത്തിനും ഭീഷണിയാകുന്ന പന്നികളെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവിലൂടെ കർഷകരുടെ ആവശ്യത്തിനാണ് സർക്കാർ പരിഹാരം കണ്ടത്. എത്രയും പെട്ടെന്ന് 
നടപ്പാക്കണം കാട്ടുപന്നിയെ കൊല്ലാൻ പഞ്ചായത്തുകൾക്ക് അനുമതി നൽകിയ മന്ത്രിസഭാ തീരുമാനം എന്നെപ്പോലുള്ള  കർഷകർക്ക്‌ ആശ്വാസം പകരുന്നതാണ്‌.   ഭരതന്നൂരിലാണ് കൃഷി ചെയ്യുന്നത്. എന്ത് കൃഷിചെയ്താലും പന്നിക്കൂട്ടം നശിപ്പിക്കും. കൃഷി ചെയ്യുന്നതിന്റെ  മൂന്നിലൊന്നും കിട്ടാറില്ല. ബാങ്ക്‌ വായ്‌പ ഉൾപ്പെടെ എടുത്താണ് കൃഷിചെയ്യുന്നത്. ജീവിതം വഴിമുട്ടി നിൽക്കുമ്പോഴാണ് മന്ത്രിസഭയുടെ ഈ തീരുമാനം.  എത്രയും പെട്ടെന്ന്   ഇത്‌ നടപ്പാക്കണമെന്നാണ്‌ ആഗ്രഹിക്കുന്നത്‌.     Read on deshabhimani.com

Related News