വയോജന വനിതാ 
ജില്ലാ സമ്മേളനം

സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്സ് വെല്‍ഫയര്‍ അസോസിയേഷന്‍ വയോജന വനിതാ ജില്ലാ സമ്മേളനം ഡോ.ടി ഗീനാകുമാരി ഉദ്ഘാടനം ചെയ്യുന്നു


നെടുമങ്ങാട് സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്സ് വെല്‍ഫയര്‍ അസോസിയേഷന്‍ വയോജന വനിതാ ജില്ലാ സമ്മേളനം ഡോ.ടി ഗീനാകുമാരി ഉദ്ഘാടനം ചെയ്തു. ജി രാജന്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി അമരവിള രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ.രമ ഉണ്ണിത്താന്‍ രചിച്ച ‘നീലാകാശത്തിലെ  വെള്ളിനക്ഷത്രം' സമാഹാരം  ഗീനാകുമാരി എസ് ഉമാചന്ദ്രബാബുവിന് നൽകി പ്രകാശിപ്പിച്ചു.  കെ സുകുമാരനാശാരി പുസ്തകം പരിചയപ്പെടുത്തി. ഡോ.രമ ഉണ്ണിത്താന്‍, സി രാധ, കെ ആര്‍ ഭാനുമതി, എം ശാന്ത, പി ഡി പത്മിനി, ആര്‍ രാജന്‍, സി പി രവീന്ദ്രന്‍,  വി എം സുനന്ദകുമാരി, ബി എല്‍ ഹേമ എന്നിവര്‍ സംസാരിച്ചു.  ഭാരവാഹികൾ: ബി എല്‍ ഹേമ(പ്രസിഡന്റ്), ലീലാമ്മ, നൈനാന്‍, രാധമ്മ (വൈസ് പ്രസിഡന്റുമാർ), രാധ ധര്‍മരാജന്‍ (സെക്രട്ടറി), വസന്തകോകിലം, പത്മാവതി (ജോയിന്റ് സെക്രട്ടറിമാര്‍), കെ ആര്‍ ഭാനുമതി(ട്രഷറര്‍).  Read on deshabhimani.com

Related News