കിളിമാനൂര്‍ പഞ്ചായത്തിന് 
ആര്‍ദ്രകേരളം പുരസ്കാരം



കിളിമാനൂർ കിളിമാനൂർ പഞ്ചായത്തിന് വീണ്ടും ആർദ്രകേരളം പുരസ്കാരം. ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ ജില്ലയിലെ പഞ്ചായത്തിനുള്ള പുരസ്‌കാരമാണ്‌ കിളിമാനൂരിന്‌ ലഭിച്ചത്. 5 ലക്ഷം രൂപയാണ് പുരസ്‌കാരം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, കായകൽപ്പ, മറ്റ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ്‌ പുരസ്‌കാരം. പ്രതിരോധ കുത്തിവയ്‌പ്, വാർഡുതല, പ്രതിരോധ പ്രവർത്തനങ്ങൾ, നടപ്പാക്കിയ നൂതനമായ ആശയങ്ങൾ, പൊതുസ്ഥലങ്ങളിലെ മാലിന്യ നിർമാർജനം തുടങ്ങിയവയും പുരസ്‌കാര ഘടകങ്ങളാണ്‌. Read on deshabhimani.com

Related News