കൂടുതൽ കെയർ ഹോമുകൾ സജ്ജമായി



തിരുവനന്തപുരം കൊറോണ നിരീക്ഷണത്തിന് ജില്ലയിൽ കൂടുതൽ ഇടങ്ങളിൽ കെയർ ഹോമുകൾ സജ്ജീകരിച്ചു. നിലവിൽ പ്രവർത്തിക്കുന്ന അഞ്ച്‌ ഇടങ്ങൾക്കു പുറമെയാണ് കൂടുതൽ കെട്ടിടങ്ങൾ കെയർ ഹോമുകൾക്കായി കണ്ടെത്തിയത്. 2000ൽ അധികം കിടക്കകളുള്ള നാലാഞ്ചിറ മാർ ഇവാനിയോസ്  ഇൻസ്റ്റിറ്റ്യൂഷൻസ് ഹോസ്റ്റലുകൾ ഇതിൽ ഉൾപ്പെടും. മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള സ്‌കൂളുകൾ, ഓഡിറ്റോറിയങ്ങൾ, ഹാളുകൾ എന്നിവയെല്ലാം മുൻകരുതൽ എന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ജില്ലയിൽ വേളിയിലെ സമേതി, യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റൽ, പാളയത്തെ ഐഎംജി, കോ-ഓപ്പറേറ്റീവ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മൺവിള, തൈക്കാട് വുമൺസ് ഹോസ്റ്റൽ എന്നിവിടങ്ങളിൽ ഇപ്പോൾ കൊറോണ കെയർ ഹോമുകൾ പ്രവർത്തിച്ചുവരുന്നുണ്ട്. 180 ഓളം പേർ ഇവിടെ നിരീക്ഷണത്തിലുണ്ട്. Read on deshabhimani.com

Related News