വിദ്യാഭ്യാസത്തിൽ 
തിരുവനന്തപുരം ഫസ്റ്റ്‌



    തിരുവനന്തപുരം  രാജ്യത്ത്‌ വിദ്യാഭ്യാസ ഗുണനിലവാരത്തിൽ തിരുവനന്തപുരം നഗരം ഒന്നാമത്‌. നിതി ആയോഗിന്റെ പ്രഥമ നഗര സുസ്ഥിര വികസന ലക്ഷ്യ സൂചികയിലാണിത്. വിദ്യാഭ്യാസ ഗുണനിലവാരപ്പട്ടികയിൽ ഒന്നാം സ്ഥാനമാണ്‌ നഗരത്തിന്‌. രാജ്യത്തെ മികച്ച നാലാമത്തെയും സംസ്ഥാനത്തെ ഒന്നാമത്തെയും നഗരം തിരുവനന്തപുരമാണ്‌.     പഠന സൗകര്യമൊരുക്കുന്നതിലും നഗരം മുന്നിലാണ്‌. മുഴുവൻ സ്‌കൂളിലും വൈദ്യുതിയുണ്ട്‌. മുഴുവൻ സ്‌കൂളിലും കുടിവെള്ളവും ലഭ്യമാണെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. ലിംഗസമത്വത്തിൽ കൊച്ചിക്കു പിന്നിൽ രാജ്യത്ത്‌ രണ്ടാം സ്ഥാനത്താണ്‌ തിരുവനന്തപുരം. നഗരത്തിൽ താമസിക്കുന്ന 97.45 ശതമാനം സ്‌ത്രീകളും സാക്ഷരരാണ്‌. ശുചിമുറികളുടെ കാര്യത്തിലും നഗരം വളരെ മുന്നിലാണ്‌. 99.51 ശതമാനം വീടുകളിലും ശുചിമുറിയുണ്ട്.   നഗരസഭയിലെ എൽഡിഎഫ്‌ ഭരണസമിതിയുടെ നേതൃത്വത്തിൽ നടത്തിയ വികസനമാണ്‌ തിരുവനന്തപുരത്തെ രാജ്യത്തെ മികച്ച നഗരങ്ങളിൽ ഒന്നാക്കിയത്‌. 13 വിഭാഗത്തിലായി 77 സൂചികയാണ്‌ പരിഗണിച്ചത്‌. ഇതിൽ  ഭൂരിപക്ഷം സൂചികയിലും നഗരം ഏറെ മുന്നിലാണ്‌.  വിജയഗാഥയിൽ 
നഗരസഭ അംഗീകാരനിറവിലാണ്‌ തിരുവനന്തപുരം നഗരസഭ. നിരവധി പുരസ്‌കാരവും അംഗീകാരവുമാണ്‌ നഗരസഭയെ തേടിയെത്തിയത്‌. മികച്ച നഗരസഭയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ  മഹാനഗരപാലിക അവാർഡ്‌, മികച്ച ഭരണനിർവഹണത്തിന്‌ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ജനഗ്രഹയുടെ അവാർഡ്‌, ശുചിത്വ മികവിനുള്ള മുഖ്യമന്ത്രിയുടെ പ്രഥമ ഹരിതകേരളം അവാർഡ്‌, കേന്ദ്ര സർക്കാരിന്റെ സ്വച്ഛത എക്‌സലൻസ്‌ അവാർഡ്‌.   Read on deshabhimani.com

Related News