കണ്ടിൻജന്റ്‌ പെൻഷൻകാർ 
ധർണ നടത്തി



  തിരുവനന്തപുരം മുനിസിപ്പൽ കണ്ടിൻജന്റ്‌ പെൻഷൻകാരുടെ പെൻഷൻ പരിഷ്‌കരണം വൈകുന്നതിൽ പ്രതിഷേധിച്ച്‌ സംസ്ഥാനത്തെ എല്ലാ നഗരസഭയ്‌ക്കുമുന്നിലും മുനിസിപ്പൽ കോർപറേഷൻ കണ്ടിൻജന്റ്‌ പെൻഷനേഴ്‌സ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ ധർണ നടത്തി. സംസ്ഥാനത്തെ എല്ലാ വിഭാഗം പെൻഷൻകാരുടെയും പെൻഷൻ പരിഷ്‌കരണം നടപ്പായെങ്കിലും കണ്ടിൻജന്റ്‌ പെൻഷൻകാരുടെ പെൻഷൻ പരിഷ്‌കരണം നടപ്പാക്കിയില്ല.  പെൻഷൻ പരിഷ്‌കരണം ഉടൻ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാനവ്യാപകമായി നടത്തിയ ധർണയുടെ ഭാഗമായി തിരുവനന്തപുരം നഗരസഭയുടെ മുന്നിൽ നടന്ന ധർണ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ കണ്ണമ്മൂല വിജയൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന നേതാക്കളായ കെ രാജഗോപാൽ, എ സുബ്ബയ്യൻ, കെ മുരുകേശൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News