ലഹരിക്കെതിരെ ലക്ഷക്കണക്കിന് 
യുവജനങ്ങൾ അണിചേർന്നു

പാളയത്ത് ഡിവൈഎഫ്ഐ സംഘടിപ്പിച്ച ജനകീയ കവചം പരിപാടിയിൽ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു


തിരുവനന്തപുരം ലഹരി ഉപയോഗത്തിന്‌ തടയിടാൻ ആരംഭിച്ച  ‘ജനകീയ കവചം’ ക്യാമ്പയിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലിയത് ലക്ഷക്കണക്കിന് യുവജനങ്ങൾ.    ഞായർ വൈകിട്ട് 5.30ന് സംസ്ഥാനത്തെ 25,000 കേന്ദ്രത്തിലാണ് പ്രതിജ്ഞ ചൊല്ലിയത്. ലഹരി വിരുദ്ധ പ്രചാരണത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേരെ അണിനിരത്തിയ പരിപാടിയിൽ സാംസ്കാരിക പ്രവർത്തകരടക്കം വിവിധമേഖലയിലുള്ളവർ പങ്കെടുത്തു.   ജില്ലയിൽ 2000 
കേന്ദ്രത്തിൽ പ്രതിജ്ഞ ചൊല്ലി   തിരുവനന്തപുരം  ജില്ലയിൽ രണ്ടായിരം യൂണിറ്റ്  കേന്ദ്രത്തിലാണ് ഡിവൈഎഫ്ഐ പ്രതിജ്ഞയെടുത്തത്. തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി സിപിഐ എം സംസ്ഥാന കമ്മിറ്റി അം​ഗം ഡോ.വി  ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു.  ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പ്രസിഡന്റ് വി അനൂപ് അധ്യക്ഷനായി. സെക്രട്ടറി ഷിജൂഖാൻ സ്വാഗതം പറഞ്ഞു.    പാളയം ജുമാമസ്ജിദ് ഇമാം ഡോ. വി ശുഹൈബ് മൗലവി, തിരുവനന്തപുരം ഓർത്തഡോക്സ് സ്റ്റുഡന്റ്സ് സെന്റർ ഡയറക്ടർ ഫാ. സജി മേകട്ട്, തിരുവനന്തപുരം എക്സൈസ് അസി.കമീഷണർ വിനോദ് കുമാർ, കേരള സർവകലാശാല അന്താരാഷ്ട്ര കേരള പഠനകേന്ദ്രം ഡയറക്ടർ പ്രൊഫ.സി ആർ പ്രസാദ്, കവി കെ ജി സൂരജ്, ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ വി എസ് ശ്യാമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ എം അൻസാരി, ആർ എസ് ബാലമുരളി, ജില്ലാ വൈസ് പ്രസിഡന്റ് എസ് ഷാഹിൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഗായത്രി ബാബു, വിദ്യ മോഹൻ എന്നിവർ സംസാരിച്ചു.  പാളയം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മഹേഷ് നന്ദി പറഞ്ഞു. Read on deshabhimani.com

Related News