ത്രിപുരയിലെ ജനങ്ങൾക്ക്‌ ഐക്യദാർഢ്യം

വലിയവിളയിൽ സിപിഐ എം പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ ത്രിപുര ഫണ്ട്‌ ശേഖരണത്തിന്‌ 
നേതൃത്വം നൽകുന്നു


തിരുവനന്തപുരം ബിജെപിയുടെ ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെ പൊരുതുന്ന ത്രിപുരയിലെ ജനങ്ങളെ സഹായിക്കാൻ നാടാകെ. സിപിഐ എം നേതൃത്വത്തിൽ ശനിയാഴ്‌ച ബ്രാഞ്ച്‌ അടിസ്ഥാനത്തിൽ നടത്തിയ ഫണ്ട്‌ ശേഖരണത്തിൽ രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാനാഗ്രഹിക്കുന്നവരെല്ലാം പങ്കാളികളായി. തൊഴിലിടങ്ങൾ, ഗ്രാമ കേന്ദ്രങ്ങൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം സിപിഐ എം പ്രവർത്തകർ എത്തി ജനങ്ങളിൽ നിന്ന്‌ ഫണ്ട്‌ ശേഖരിച്ചു. തലസ്ഥാനത്ത്‌ കുന്നുകുഴിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഫണ്ട്‌ ശേഖരണത്തിന്‌ നേതൃത്വം നൽകി. പേട്ടയിൽ മന്ത്രി വി ശിവൻകുട്ടി നേതൃതം നൽകി. പാളയം സിപിഐ എം പാളയം ഏരിയയിൽ 112 കേന്ദ്രത്തിൽ ത്രിപുര ഫണ്ട്‌ ശേഖരണം സംഘടിപ്പിച്ചു. കുന്നുകുഴിയിൽ   ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, വലിയവിളയിൽ ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ എന്നിവർ നേതൃത്വം നൽകി.  ചാലയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഡോ. ടി എൻ സീമ നേതൃത്വം നൽകി. ജില്ലാ കമ്മറ്റി അംഗം എസ് പുഷ്പലത പങ്കെടുത്തു. Read on deshabhimani.com

Related News