കോവിഡ് രോഗിയായ വയോധിക കിണറ്റിൽവീണു: ഫയർഫോഴ്സ് രക്ഷപ്പെടുത്തി



കിളിമാനൂർ കിണറ്റിൽവീണ കോവിഡ് രോഗിയായ വയോധികയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. നാവായിക്കുളം വൈരമല വെള്ളൂർക്കോണം തിരുവാതിരയിൽ സരസ്വതി (70)യാണ് ഞായറാഴ്‌ച രാവിലെ ഒമ്പതോടെ വീട്ടിലെ കിണറ്റിൽ വീണത്‌. കിണറിന്‌ 25 അടിയോളം താഴ്ചയുണ്ടായിരുന്നു.  ശബ്ദം കേട്ട് അടുത്ത വീട്ടിലെ കുട്ടി അയൽവാസിയെ വിവരം അറിയിച്ചു. ഒരാൾ കിണറ്റിലിറങ്ങി ഇവരെ താങ്ങി നിർത്തിയശേഷം കല്ലമ്പലം ഫയർഫോഴ്സിൽ വിവരം അറിയിച്ചു.  വീട്ടിലെ എല്ലാവരും കോവിഡ് ബാധിതരാണ്‌. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്‌ ഫയർഫോഴ്സ് വയോധികയെ രക്ഷപ്പെടുത്തി. ആംബുലൻസിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീകുമാർ, സീനിയർ ഫയർ ഓഫീസർ സുലൈമാൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അരവിന്ദ്, ശംഭു, വിഷ്ണു, അനീഷ്, ഹോം ഗാർഡ് ബിജു എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.   Read on deshabhimani.com

Related News