പരിസ്ഥിതി സംരക്ഷണത്തിന്‌ സെക്രട്ടറിയറ്റ്‌ ജീവനക്കാരും

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി സെക്രട്ടറിയറ്റ്‌ ജീവനക്കാരുടെ സംഘടന രൂപീകരണം സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു


തിരുവനന്തപുരം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി സെക്രട്ടറിയറ്റ്‌ ജീവനക്കാരുടെ സംഘടന രൂപീകരിച്ചു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പരിസ്ഥിതി വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ‘തണൽ’ എന്ന സംഘടന രൂപീകരിച്ചത്‌.   മുൻവിദ്യാഭ്യാസ മന്ത്രി  സി രവീന്ദ്രനാഥ് പ്രവർത്തനോദ്‌ഘാടനം നിർവഹിച്ചു. കാർഷിക പ്രവർത്തനങ്ങളിൽ മികവു തെളിയിച്ച സെക്രട്ടേറിയറ്റ് ജീവനക്കാർക്ക്  ഉപഹാരം നൽകി. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ജീവനക്കാർക്കുള്ള വിത്തുവിതരണം അസോസിയേഷൻ ജനറൽ സെക്രട്ടറി കെ എൻ അശോക് കുമാറിന്‌ നൽകി  നിവഹിച്ചു. തണൽ കൺവീനർ എം പി പ്രിയാമോൾ അധ്യക്ഷയായി. ജോയിന്റ് കൺവീനർമാരായ അരുൺ കുമാർ, മനു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News