ഭൂരഹിതരായ 25 പേർക്ക്‌ ഭൂമി നൽകി

ചിറയിൻകീഴ് പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി ആനുകൂല്യ വിതരണം വി ശശി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


ചിറയിൻകീഴ്  ചിറയിൻകീഴ് പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയിലൂടെ വിവിധ ആനുകൂല്യം വിതരണം ചെയ്തു. വി ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി മുരളി അധ്യക്ഷനായി. ലൈഫ് പദ്ധതിപ്രകാരം ഓരോ ഗുണഭോക്താവിനും രണ്ട് സെന്റ് വസ്തു വീതം ഭൂരഹിതരായ 25 പേർക്ക്  പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽനിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചു വാങ്ങിയ ഭൂമിയുടെ ആധാരം വി ശശി എംഎൽഎ വിതരണം ചെയ്തു.  ജനകീയാസൂത്രണ പദ്ധതികളുടെ  ആനുകൂല്യ വിതരണോദ്ഘാടനങ്ങളുടെ ഭാഗമായി       മത്സ്യത്തൊഴിലാളികളുടെ മക്കൾക്കും പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കുമുള്ള ലാപ്ടോപ് വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ഷൈലജാബീഗവും ജില്ലാപഞ്ചായത്തംഗം ആർ സുഭാഷും ചേർന്ന് നിർവഹിച്ചു. ശുചിത്വ മിഷനും പഞ്ചായത്തും സംയുക്തമായി ഹരിതകർമ സേനയ്ക്ക് വാങ്ങിയ വൈദ്യുത വാഹനത്തിന്റെ താക്കോൽവിതരണം ശുചിത്വമിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ എ ഫൈസി നിർവഹിച്ചു. ശുചിത്വ കേരള മിഷൻ പദ്ധതിപ്രകാരം ആദ്യഘട്ടത്തിൽ വാങ്ങിയ 200 ബയോ കമ്പോസ്റ്റ് ബിൻ വിതരണവും നടന്നു.  പഞ്ചായത്തിനെ സമ്പൂർണ ശുചിത്വ പഞ്ചായത്താക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ തുടരും.  വൈസ് പ്രസിഡന്റ് ആർ സരിത, പി മണികണ്ഠൻ, എം എ വാഹിദ്, ജെ ബിജു, രേണുക മാധവൻ, കെ മോഹനൻ, രാധിക പ്രദീപ്, മിനി ദാസ്, ആർ അനീഷ്, ജി വ്യാസൻ, സി രവീന്ദ്രൻ, എസ് ശിവപ്രഭ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News