മധുരം നുണയാൻ 
അവളിടം കേക്ക് ക്ലബ്

യുവജനക്ഷേമ ബോർഡിന്റെ സ്റ്റാളിൽ വെെസ്ചെയർമാൻ എസ് സതീഷ്


തിരുവനന്തപുരം   ഏറെ മധുരമാണ് എന്റെ കേരളം പ്രദർശനത്തിലെ യുവജനക്ഷേമ ബോർഡിന്റെ സ്റ്റാളിന്. ബോർഡിന് കീഴിലെ അവളിടം ക്ലബ്ബിലെ യുവതികൾ തയ്യാറാക്കിയ കേക്ക് ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളാണ് ഇവിടെയുള്ളത്. ക്ലബ്‌ നൽകിയ പരിശീലനത്തിലൂടെ കേക്ക് നിർമാണം പഠിച്ചവരാണ് മേളയുടെ ഭാ​ഗമായത്.  ഗുണനിലവാരവും സ്വാദിഷ്ടവുമായ കേക്കുകൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിനാൽ ആവശ്യക്കാരേറെയാണ്. 
യുവതികളെ സ്വയം പര്യാപ്തമാക്കുന്നതിന്റെ ഭാഗമായാണ് യുവജനക്ഷേമ ബോർഡ് ചെറു വ്യവസായ സംരംഭങ്ങൾക്ക് പരിശീലനം നൽകിയത്. മേളയിൽ എത്തുന്നവർക്ക്‌ ഈ സംരംഭത്തോട് മികച്ച പ്രതികരണമാണെന്ന് ബോർഡ് മെമ്പർ എസ് കവിത പറഞ്ഞു. അവളിടം ക്ലബ് ജില്ലാ കോ–- ഓർഡിനേറ്റർ വി എസ് ശ്യാമയുടെ നേതൃത്വത്തിലാണ് സ്റ്റാൾ ഒരുക്കിയത്. Read on deshabhimani.com

Related News