സ്വാതന്ത്ര്യത്തിനുമുമ്പേ ഇന്ത്യനായ ബ്രിട്ടീഷ് ബുള്ളറ്റ്



തിരുവനന്തപുരം  സ്വാതന്ത്ര്യത്തിനുമുമ്പ് ഇംഗ്ലണ്ടിൽനിന്ന്‌ ഇറക്കുമതി ചെയ്ത റോയൽ എൻഫീൽഡ് ബുള്ളറ്റ്‌ മുതൽ 1.7 കോടി രൂപ വിലയുള്ള ബിഎം ഡബ്ല്യൂവിന്റെ ഐഎക്‌സ് എക്‌സ് ഡ്രൈവ് 40 കാറും ഒരു കുടക്കീഴിലൊരുക്കി മോട്ടോർ വാഹന വകുപ്പ്. വാഹനപ്രേമികളുടെ മനംകവരുന്ന കാഴ്‌ചയാണ്‌ പ്രത്യേക പവിലിയനിൽ. 1951ൽ ഇംഗ്ലണ്ടിൽ നിർമിച്ച മോറിസ് മൈനർ, 1976, 1968 മോഡൽ ജാവ ബൈക്കുകൾ മുതൽ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എംജി കോമറ്റ്, മഹീന്ദ്ര എക്‌സ് യുവി 400, ഹൈബ്രിഡ് വാഹനങ്ങളായ ടൊയോട്ട ഹൈറൈഡർ, ടൊയോട്ട കാംമ്രി തുടങ്ങിയവയും ഇവിടെയുണ്ട്. ആർടി ഓഫീസിൽ പോയി ടോക്കണെടുത്ത് വരിനിന്ന് മാത്രം ലഭിക്കുന്ന വിവിധ സേവനങ്ങളും പവിലിയനിൽ എളുപ്പം ലഭിക്കും. ഡ്രൈവിങ് ലൈസൻസ് ഡ്യൂപ്ലിക്കേറ്റ്, ഡ്രൈവിങ് ലൈസൻസ് ബാക്ക് ലോഗ്, മൊബൈൽ നമ്പർ അപ്ഡേറ്റ് തുടങ്ങിയ സേവനങ്ങളുണ്ട്‌.  സെൽഫി കോണ്ടസ്റ്റിൽ പങ്കെടുത്ത്‌ ഹെൽമറ്റ് സമ്മാനമായി നേടാം. ടോക്കിങ് ഹെൽമറ്റ് എന്ന പേരിൽ പ്രത്യേക പരിപാടിയും സ്‌കൂൾ കുട്ടികൾ, ബൈക്ക് യാത്രക്കാർ, ബസ് യാത്രക്കാർ എന്നിവർക്കുള്ള വിവിധ ട്രാഫിക് ബോധവത്കരണ കൈപ്പുസ്തകങ്ങളുടെ വിതരണവുമുണ്ട്. Read on deshabhimani.com

Related News