മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്‌സ്‌ സമ്മേളനം

മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്‌സ്‌ അസോസിയേഷൻ ജില്ലാ സമ്മേളനം മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു


തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്‌സ്‌ അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ എം ഹരിലാൽ അധ്യക്ഷനായി.  സിഐടിയു ജില്ലാ സെക്രട്ടറി സി ജയൻബാബു, ജില്ലാ പ്രസിഡന്റ്‌ ആർ രാമു, സംസ്ഥാന കമ്മിറ്റി അംഗം ഇ ജി മോഹനൻ, കെഎംസിഎസ്‌യു ജനറൽ സെക്രട്ടറി പി സുരേഷ്‌, ആർ രാമൻകുട്ടി, സാബു എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി വി ആർ വിജയകുമാർ റിപ്പോർട്ടും ജില്ലാ ട്രഷറർ കെ രാജഗോപാൽ വരവുചെലവ്‌ കണക്കും അവതരിപ്പിച്ചു. മുനിസിപ്പൽ കണ്ടിൻജന്റ്‌ ജീവനക്കാരെ പൊതു സർവീസിൽ ഉൾപ്പെടുത്തുക, കാലഘട്ടത്തിന്റെ അനിവാര്യമായ കെ –-റെയിലിന്റെ പ്രവർത്തനം വേഗത്തിലാക്കുക, പത്തുവർഷം കഴിഞ്ഞ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. ഭാരവാഹികൾ: ബി എസ്‌ ചന്തു (പ്രസിഡന്റ്‌), ആർ രാമൻകുട്ടി, മജീദ്‌, വിനോദ്‌, ലോറൻസ്‌, സജീന (വൈസ്‌ പ്രസിഡന്റുമാർ), വി ആർ വിജയകുമാർ (ജനറൽ സെക്രട്ടറി), സാബു, ഷീല, ബി കുമാർ, ജി ഉമേഷ്‌കുമാർ, നിതിൻ നായർ (സെക്രട്ടറിമാർ), എസ്‌ സുചിതകുമാരി (ട്രഷറർ). Read on deshabhimani.com

Related News