‘ഞങ്ങളും കൃഷിയിലേക്ക് ’

കൃഷിവകുപ്പും ആറ്റിങ്ങൽ നഗരസഭയും സംയുക്തമായി നടപ്പിലാക്കുന്ന "ഞങ്ങളും കൃഷിയിലേക്ക് ’ 
പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ എസ് കുമാരി നിർവഹിക്കുന്നു


ആറ്റിങ്ങൽ കൃഷിവകുപ്പും ആറ്റിങ്ങൽ നഗരസഭയും സംയുക്തമായി നടപ്പിലാക്കുന്ന "ഞങ്ങളും കൃഷിയിലേക്ക് ’ പദ്ധതിയുടെ  ഉദ്ഘാടനം നഗര സഭാ ചെയർ പേഴ്സൺ എസ് കുമാരി നിർവഹിച്ചു.  വൈസ് ചെയർമാൻ തുളസീധരൻ പിള്ള അധ്യക്ഷനായി.  പരിപാടിയുടെ ഭാഗമായി വിളംബര ജാഥയും കൃഷി സൗഹൃദ ചങ്ങലയും സംഘടിപ്പിച്ചു. തിരുവനന്തപുരം കൃഷി ഓഫീസർ ബൈജു എസ് സൈമൺ പദ്ധതി വിശദീകരണം നടത്തി.  നഗരസഭാ മരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ അവനവഞ്ചേരി രാജു പച്ചക്കറി തൈകളുടെയും  വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ പച്ചക്കറി വിത്തുകളുടെയും വിതരണോദ്ഘാടനം നടത്തി.  വർക്കല സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായുള്ള ഞങ്ങളും കൃഷിയിലേക്ക് ഇടവ പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ്‌ എ ബാലിക്  സിഡിഎസ് ചെയർപേഴ്സൻ സന്ധ്യയ്ക്ക് വിത്തുകൾ നൽകി നിർവഹിച്ചു. തുടർന്ന് കുടുംബശ്രീ അംഗങ്ങൾ പ്രതിജ്ഞ ചൊല്ലി. വൈസ് പ്രസിഡന്റ്‌ ശുഭ ആർ എസ് കുമാർ, സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻമാർ, പഞ്ചായത്തംഗങ്ങൾ, കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News