സിപിഐ ലോക്കൽ അസി. സെക്രട്ടറിയും 
ബ്രാഞ്ച് സെക്രട്ടറിയും സിപിഐ എമ്മിൽ

മുദാക്കലിൽ സിപിഐ വിട്ട് സിപിഐ എമ്മിനായി പ്രവർത്തിക്കാനെത്തിയവരെ ജില്ലാ കമ്മിറ്റി അംഗം ആർ സുഭാഷ്, ഏരിയ സെക്രട്ടറി എസ് ലെനിൻ എന്നിവർ ചേർന്ന് സ്വീകരിക്കുന്നു


ആറ്റിങ്ങൽ സിപിഐ മുദാക്കൽ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറിയും  ബ്രാഞ്ച് സെക്രട്ടറിയും സിപിഐ എമ്മിനായി പ്രവർത്തിക്കാൻ തീരുമാനിച്ചു.  സിപിഐ മുദാക്കൽ  ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ബിജു, കുറുമാം കോട് ബ്രാഞ്ച് സെക്രട്ടറി അനൂപ് എന്നിവരാണ് സിപിഐ വിട്ടത്. ഇരുവരെയും സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ആർ സുഭാഷ്, ഏരിയ  സെക്രട്ടറി എസ്  ലെനിൻ എന്നിവർ പാർടി പതാക  കൈമാറി സ്വീകരിച്ചു. സിപിഐ എം മുദാക്കൽ ലോക്കൽ കമ്മിറ്റി അംഗം ജെ വിക്രമക്കുറുപ്പ് അധ്യക്ഷനായി.   ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ രാജു, എം മുരളി, മുദാക്കൽ  ലോക്കൽ സെക്രട്ടറി എം ബി ദിനേശ്, ചിറയിൻകീഴ്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ജയശ്രീ എന്നിവർ പങ്കെടുത്തു.  Read on deshabhimani.com

Related News