സ്‌പെഷ്യൽ വാക്സിനേഷൻ: 
ഒറ്റദിവസം സ്വീകരിച്ചത് 526 പേര്‍

കോവിഡ് മുൻനിര പോരാളികൾക്കുള്ള വാക്സിനേഷൻ നൽകിയ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ 
മന്ത്രി കെ കെ ശെെലജ എത്തിയപ്പോൾ -


തിരുവനന്തപുരം> കുറഞ്ഞ സമയംകൊണ്ട് കൂടുതൽ ആളുകൾക്ക് കോവിഡ് വാക്സിൻ നൽകുന്നതിനായി ജില്ലാ നേതൃത്വവും ആരോഗ്യ വകുപ്പും ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കോവിഡ് സ്പെഷ്യൽ വാക്സിനേഷൻ പൈലറ്റ് പ്രോഗ്രാമിന് മികച്ച പ്രതികരണം. സ്പെഷ്യൽ ക്യാമ്പയിനിൽ 526 പേർ വാക്സിൻ സ്വീകരിച്ചു. കോവിഷീൽഡ് വാക്‌സിനാണ്  നൽകിയത്.  അഞ്ചു ബൂത്താണ് സ്റ്റേഡിയത്തിൽ സജ്ജീകരിച്ചിരുന്നത്. ഒബ്‌സർവേഷൻ റൂം, ആംബുലൻസ് സൗകര്യം എന്നിവയും  സജ്ജീകരിച്ചിരുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത റവന്യു വകുപ്പ് ജീവനക്കാർ, പൊലീസ് ഉൾപ്പെടെയുള്ള വിവിധ സേനാംഗങ്ങൾ, തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ,  സിആർപിഎഫ്  സേനാംഗങ്ങൾ ഉൾപ്പെടെയുള്ള മുൻനിര പോരാളികൾക്കാണ് വാക്‌സിൻ നൽകിയത്. ജില്ലാ നേതൃത്വത്തിന്റെ പുതിയ ഉദ്യമമായ "ട്രിവാൻഡ്രം എഹെഡി'ന്റെ രണ്ടാമത്തെ പരിപാടിയായിട്ടാണ് ഇത് സംഘടിപ്പിച്ചതെന്ന് കലക്ടർ പറഞ്ഞു. വാക്‌സിനേഷൻ വിജയകരമാക്കാൻ ഒപ്പംനിന്ന ആരോഗ്യവകുപ്പ് ജീവനക്കാരെയും വിവിധ വകുപ്പുകളിലെ ജീവനക്കാരെയും കലക്ടർ അഭിനന്ദിച്ചു. Read on deshabhimani.com

Related News