നാടെങ്ങും ജീവനക്കാരുടെ ധർണ

എൻ ജി ഒ യൂണിയൻ വികാസ്ഭവൻ ഏരിയ കമ്മിറ്റി പിഎംജിയിൽ നടത്തിയ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി എം എ അജിത്കുമാർ ഉദ്‌ഘാടനം ചെയ്യുന്നു


തിരുവനന്തപുരം കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക, കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നവലിബറൽ നയങ്ങൾക്കെതിരെ അണിനിരക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എൻജിഒ യൂണിയൻ സൗത്ത്, നോർത്ത്‌ ജില്ലകൾക്ക്‌ കീഴിലെ 22 കേന്ദ്രങ്ങളിൽ ജീവനക്കാർ കൂട്ടധർണ നടത്തി. പബ്ലിക് ഓഫീസിൽ സംസ്ഥാന പ്രസിഡന്റ് ഇ പ്രേംകുമാർ, വഴുതക്കാട് സംസ്ഥാന സംസ്ഥാനകമ്മിറ്റി അംഗം പി സജിത്, തൈക്കാട്‌ സംസ്ഥാന കമ്മിറ്റി അംഗം പി സത്യൻ, സിവിൽ സ്‌റ്റേഷനിൽ സംസ്ഥാന കമ്മിറ്റി അംഗം എസ് ദീപ, നെടുമങ്ങാട് യൂണിയനിൽ സംസ്ഥാന കമ്മിറ്റി അംഗം കെ പി ഗംഗാധരൻ, ശാസ്തമംഗലം സൗത്തിൽ ജില്ലാ ട്രഷറർ ജെ അജിത്കുമാർ, കാട്ടാക്കടയിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ ബി സുരേഷ് കുമാർ, വാമനപുരത്ത്‌ ജില്ലാ ജോയിന്റ് സെക്രട്ടറി ടി സുരേഷ് കുമാർ, നെയ്യാറ്റിൻകരയിൽ ജില്ലാ വൈസ് പ്രസിഡന്റ് പി ആർ ആശാലത, പൂജപ്പുരയിൽ ജോയിന്റ് സെക്രട്ടറി ഷിനു റോബർട്ട്, പാറശാലയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ മഹേശ്വരൻ നായർ എന്നിവർ ധർണകൾ ഉദ്ഘാടനംചെയ്തു. എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലയിലെ 11 ഏരിയ കേന്ദ്രങ്ങളിൽ കൂട്ട ധർണ നടത്തി. ധർണ എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത്  ഉദ്‌ഘാടനംചെയ്തു. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സി എസ് മഹേഷ് പുത്തൻചന്തയിലും എം  ലക്ഷ്മീദേവി വഞ്ചിയൂരും കെ കെ പ്രശുഭ കുമാർ മെഡിക്കൽ കോളേജിലും ജില്ലാ ട്രഷറർ കെ എം സക്കീർ ഡിഎച്ച്എസിലും ജില്ലാ വൈസ് പ്രസിഡന്റ്‌ ടി എസ് ഷാജി വർക്കലയിലും ഉദ്‌ഘാടനംചെയ്‌തു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി അരുൺ ആറെൻസി,  ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ ഷാജഹാൻ, പി എസ് അശോക്, പി കെ വിനുകുമാർ, ഐ ശൈലജ കുമാരി എന്നിവർ വിവിധ കേന്ദ്രങ്ങളിലെ ധർണകൾ ഉദ്ഘാടനംചെയ്തു.   Read on deshabhimani.com

Related News