ആർട്ടീരിയ നഗരത്തിന് പുറത്തേക്ക്



തിരുവനന്തപുരം  നഗരത്തിന്റെ സൗന്ദര്യവൽക്കരണത്തിന് വേണ്ടി ടൂറിസം വകുപ്പും ഡിടിപിസിയും നടപ്പാക്കുന്ന ആർട്ടീരിയ എന്ന ചുവർചിത്ര പദ്ധതി ഇനി മുതൽ നഗരത്തിന്റെ പുറത്തേക്കും. ആർട്ടീരിയ 2021 എഡിഷൻ വെള്ളിയാഴ്ച രാവിലെ 11 ന്‌ ആക്കുളം ബൈപാസിലെ കുഴിവിള ജങ്‌ഷനിൽ  മന്ത്രി കടകം‌പള്ളി സുരേന്ദ്രൻ  ഉദ്ഘാടനം  ചെയ്യും.  2015, 2016 വർഷങ്ങളിലെ രണ്ട് ഘട്ടങ്ങളിലായി പ്രശസ്തരായ 25ഓളം കലാപ്രതിഭകളുടെ രചനകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. 25000 ലധികം ചതുരശ്ര അടിയുള്ള ആർട്ടീരിയ 2021 എഡിഷനിലൂടെ 3000 ചതുരശ്ര അടിയിലേക്ക്‌ ദീർഘിപ്പിക്കാനാണ്‌ ടൂറിസം വകുപ്പ്‌ ലക്ഷ്യമിടുന്നത്‌. Read on deshabhimani.com

Related News