സിപിഐ എം കോവളം ഏരിയ കമ്മിറ്റി ഓഫീസ് നിർമാണോദ്ഘാടനം ഇന്ന്‌



കോവളം സിപിഐ എം കോവളം ഏരിയ കമ്മിറ്റി ഓഫീസ് നിർമാണോദ്ഘാടനം വ്യാഴം രാവിലെ 9.30ന്‌ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ നിർവഹിക്കും. ജില്ലാ സെക്രട്ടറി വി ജോയി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി ശിവൻകുട്ടി, ടി എൻ സീമ, ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ജയൻബാബു എന്നിവർ പങ്കെടുക്കും.  കല്ലുവെട്ടാൻകുഴി ബൈപാസിന്‌ സമീപമാണ്‌ ഓഫീസ്‌ നിർമിക്കുന്നത്‌. ഏരിയ കമ്മിറ്റി ഓഫീസ് നിർമാണത്തിന്റെ ഭാഗമായി നിർധനരായ 11 പേർക്ക് വീട് നിർമിച്ചുനൽകുമെന്ന്‌ സിപിഐ എം കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ പറഞ്ഞു. ഏരിയയിലെ 10 ലോക്കൽ കമ്മിറ്റികൾ ഓരോ വീടും ഏരിയ കമ്മിറ്റി ഒരു വീടും നിർമിക്കും.  സിപിഐ എം കോവളം ഏരിയ കമ്മിറ്റി രൂപീകരിച്ച്‌ 20 വർഷം പൂർത്തിയാകുന്ന ഘട്ടത്തിലാണ്‌ ഓഫീസ്‌ നിർമിക്കുന്നത്‌. ഇ കെ നായനാരുടെ പേരിലാകും ഓഫീസ്‌. ഏരിയയിലെ പാർടി അംഗങ്ങ ളുടെയും ജനങ്ങളുടെയും സഹായത്താലാണ്‌ നിർമാണം. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. നിർമാണത്തിന്‌ എല്ലാവിഭാഗം ജനങ്ങളുടെയും പൂർണമായ പിന്തുണയും സഹായവും വേണമെന്ന്‌ ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ അഭ്യർഥിച്ചു. Read on deshabhimani.com

Related News