രോഗം പകരില്ല; സന്ദർശകർക്ക്‌ മാസ്ക്‌ നിർബന്ധം



സ്വന്തം ലേഖിക തിരുവനന്തപുരം  മൃ​ഗശാലയിൽ പുള്ളിമാനുകളും കൃഷ്ണമൃ​ഗവും ചത്തത്‌ "മൈകോബാക്ടീരിയം ബോവിസ്' എന്ന ബാക്ടീരിയ കാരണമെന്ന്‌ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസസ് (സിയാഡ്) റിപ്പോർട്ട്. സിയാഡിലെ മൂന്നംഗ സംഘമാണ്‌ മൃഗശാലയിൽ പരിശോധന നടത്തിയത്‌. രോഗം സന്ദർശകരിലേക്കോ മൃഗപരിപാലകരിലേക്കോ പകരാൻ സാധ്യതയില്ല. എങ്കിലും ജീവനക്കാരെ ക്ഷയരോഗ പരിശോധനയ്‌ക്ക് വിധേയമാക്കുകയും സുരക്ഷാകവചങ്ങൾ  നിർബന്ധമാക്കുകയും ചെയ്യും. രോഗസാധ്യതയില്ലെങ്കിലും സന്ദർശകർക്ക് മാസ്ക് നിർബന്ധമാക്കണം. പുള്ളിമാനുകളിലും  കൃഷ്ണമൃഗങ്ങളിലും  ക്ഷയരോഗം മൂലമാണ് മരണനിരക്ക് കൂടിയത് എന്നും വിലയിരുത്തി. ഇവയുടെ കൂടിനടുത്തുള്ള ആഫ്രിക്കൻ എരുമ, ഗോർ, മ്ലാവ്, പന്നിമാൻ എന്നിവയ്‌ക്ക് രോഗമുണ്ടോ എന്നറിയാൻ പ്രത്യേക നിരീക്ഷണം നടത്തും. ക്ഷയ രോഗബാധ അനിയന്ത്രിതമായാൽ കൂടിയാലോചനയ്‌ക്ക് ശേഷം കള്ളിങ്‌ നടത്താമെന്നും കൂടുകൾ ആറുമാസം ഒഴിച്ചിടണമെന്നും നിർദേശമുണ്ട്‌. അഴുക്കു ചാലുകൾ നവീകരിക്കുക, ആഹാരത്തിനും വെള്ളത്തിനും കൂടുതൽ ഇടം ഒരുക്കുക, കൂടുകളിൽ അണുനശീകരണം നടത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ തുടർച്ചയായി ചെയ്യണം. ക്രമാതീതമായ വംശവർധന ക്ഷയ രോഗം വർധിക്കാൻ  കാരണമായിട്ടുണ്ട്‌.  ജീവനക്കാർക്ക് ക്ഷയരോഗ ബാധയെ സംബന്ധിച്ച്  ബോധവൽക്കരണം  നടത്തണം. വലിയ മൃഗശാലയുടെ പട്ടികയിൽ ഉള്ളതിനാൽ  കേന്ദ്ര മൃഗശാല അതോറിറ്റി നിഷ്കർഷിച്ച പ്രകാരം ഒരു വെറ്ററിനറി ഡോക്ടറുടെ സേവനം കൂടി ഉറപ്പാക്കുന്നത് ഉചിതമാണെന്നും റിപ്പോർട്ടിലുണ്ട്‌. ഏപ്രിൽ മുതൽ ജനുവരി 21വരെ 37 കൃഷ്‌ണമൃ​ഗങ്ങളും 16 പുള്ളിമാനുകളും ചത്തുവെന്നാണ് റിപ്പോർട്ട്.മൃ​ഗശാലയിൽ പുള്ളിമാനുകളും കൃഷ്ണമൃ​ഗവും ചത്തത്‌ "മൈകോബാക്ടീരിയം ബോവിസ്' എന്ന ബാക്ടീരിയ കാരണമെന്ന്‌ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസസ് (സിയാഡ്) റിപ്പോർട്ട്. സിയാഡിലെ മൂന്നംഗ സംഘമാണ്‌ മൃഗശാലയിൽ പരിശോധന നടത്തിയത്‌. Read on deshabhimani.com

Related News