സ്കൂളിലെ വികസനത്തോട്‌ 
മുഖംതിരിച്ച്‌ പഞ്ചായത്ത്; 
പ്രതിഷേധം വ്യാപകം



പാറശാല സ്കൂളിലെ നവീകരണ പ്രവർത്തനങ്ങളിൽ സഹകരിക്കാതെയുള്ള  യുഡിഎഫിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടിൽ പ്രതിഷേധം ശക്തമാകുന്നു. പ്ലാമൂട്ടുക്കട എറിച്ചല്ലൂർ ഗവ. എൽ പി എസിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിന്റെ ഭാഗമായ പ്രവർത്തനങ്ങളിലാണ് കാരോട് പഞ്ചായത്ത് ഭരണസമിതി നിസംഗത പാലിക്കുന്നത്‌.  പഞ്ചായത്തിലെ ഏക എൽ പി സ്കൂളാണ് എറിച്ചല്ലൂർ ഗവ. എൽപിഎസ്. നിരവധി നിർധന വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിനെ ബോധപൂർവം തരം താഴ്ത്തുന്ന നിലപാടാണ് പഞ്ചായത്ത് ഭരണ സമിതിക്കെന്ന്‌ പിടിഎ ആരോപിച്ചു.  സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിന്  ബിആർസിയുടെ നേതൃത്വത്തിൽ ഫണ്ട് വിനിയോഗിച്ചുള്ള പ്രവർത്തനങ്ങൾക്കായി പഞ്ചായത്തിനെ പിടിഎ ഭാരവാഹികൾ സമീപിച്ചപ്പോൾ ഭരണസമിതിയിലുള്ള ചിലരും ഇവർക്ക് ഒത്താശ ചെയ്യുന്ന ചിലരും ഭീഷണിപെടുത്തിയെന്നും മർദിക്കാൻ ശ്രമിച്ചതായും ആക്ഷേപമുണ്ട്. Read on deshabhimani.com

Related News