ഇരുമ്പ്‌ പണയംവച്ച് 
മാനേജർ ലക്ഷങ്ങൾ തട്ടിയെടുത്തു



കോവളം സ്വകാര്യ പണമിടപാട്‌ സ്ഥാപനത്തിലെ മാനേജർ സ്വർണം എന്ന വ്യാജേന ഇരുമ്പ്‌ പണയംവച്ച്‌ ലക്ഷങ്ങൾ തട്ടിയതായി പരാതി. വിഴിഞ്ഞത്തെ  സ്വകാര്യ സ്ഥാപനം ഉടമയാണ്‌  വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്.  നെല്ലിവിള സ്വദേശി പുഷ്‌പ കുമാറിനെതിരെ പൊലീസ് കേസെടുത്തു. 11 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ്‌ പരാതി.   ഇയാൾ സർവീസിൽനിന്നു വിരമിച്ചശേഷം വീണ്ടും മാനേജർ തസ്‌തികയിൽ ജോലിയിൽ നിയോഗിക്കുകയായിരുന്നുവത്രേ.  രണ്ടുവർഷമായി ഇത്തരത്തിൽ തട്ടിപ്പ് നടത്തിവരിയകായിരുന്നുവെന്നും പരാതിയിലുണ്ട്‌.   മാനേജർ എന്ന അധികാരം ഉപയോഗപ്പെടുത്തി സ്വർണമെന്ന പേരിൽ ഇരുമ്പിലുള്ള നട്ട്, ബോൾട്ട് എന്നിവ  പണയംവയ്‌ക്കുകയായിരുന്നത്രേ.      സ്ഥാപനത്തിന്റെ പ്രത്യേക അന്വേഷക സംഘം പണയ ഉരുപ്പടികൾ പരിശോധിച്ചപ്പോഴാണ് തൂക്കക്കൂടുതൽ ഉള്ളതായി തോന്നിയത്. തുടർന്നു നടത്തിയ വിശദ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്‌.    ഇത്തരത്തിൽ തട്ടിച്ചെടുത്ത പണം പലിശസഹിതം മടക്കി നൽകാം എന്ന് സമ്മതിച്ചതോടെ ഇയാളെ  സ്ഥാപനത്തിൽനിന്നു പിരിച്ചുവിട്ടു.  വിഴിഞ്ഞം പൊലീസ് കേസെടുത്തു. Read on deshabhimani.com

Related News