വിളയാം വിളവേകാം പദ്ധതി ഉദ്ഘാടനം ചെയ്തു

കഴക്കൂട്ടം സെന്റ്‌ ആന്റണീസ് എൽപി സ്കൂളിലെ "വിളയാം വിളവേകാം’
പദ്ധതിയുടെ ഉദ്ഘാടനം വി കെ പ്രശാന്ത് എംഎൽഎ നിർവഹിക്കുന്നു


കഴക്കൂട്ടം  കഴക്കൂട്ടം സെന്റ്‌ ആന്റണീസ്  എൽപി സ്കൂളിലെ  പച്ചക്കറി തോട്ടത്തിലെ പച്ചക്കറികൾ കുട്ടികൾക്ക് വീട്ടിൽ  എത്തിച്ചു നൽകുന്ന  "വിളയാം വിളവേകാം’ പദ്ധതിയുടെ ഉദ്ഘാടനം  സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ വി കെ പ്രശാന്ത് എംഎൽഎ നിർവഹിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂൾ അടച്ചപ്പോൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിച്ചിരുന്ന സ്കൂൾ പച്ചക്കറിത്തോട്ടത്തിലെ ചീര, വെണ്ട, കത്തിരി, മുളക്, അമരയ്ക്ക, പയർ, തക്കാളി, വഴുതന എന്നിവയാണ് കുട്ടികളുടെ വീട്ടിലെത്തിക്കുന്നത്. ഇതുകൂടാതെ ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, മധുരക്കിഴങ്ങ്, പപ്പായ, മത്തൻ തുടങ്ങിയ വിവിധ വിളയിനങ്ങളും കൃഷി ചെയ്തിട്ടുണ്ട്. ചടങ്ങിൽ ഹെഡ്മാസ്റ്റർ ജി മനോജ് കുമാർ, പിടിഎ പ്രസിഡന്റ് ഷിബു, അധ്യാപകരായ എസ് ബിന്ദു, മുഹമ്മദ് റാഫി , ഉണ്ണിക്കൃഷ്ണൻ, ശബരീ കൃഷ്ണ, റിനി എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News