ജലസമൃദ്ധിയുമായി ഇടവ പഞ്ചായത്ത്



വർക്കല   ഇടവ പഞ്ചായത്തിൽ കാർഷിക, -മണ്ണ്, -ജലസംരക്ഷണ മേഖലകളിൽ ജലസമൃദ്ധി നീർത്തടാധിഷ്ടിത പദ്ധതി. പൊതുഭൂമിയിലെയും സ്വകാര്യ ഭൂമിയിലെയും ജലസംരക്ഷണം, മണ്ണ് സംരക്ഷണം, കാർഷിക ഉൽപ്പാദനം, തരിശുഭൂമി കൃഷിക്ക് ഉപയുക്തമാക്കൽ എന്നിവ മുന്നിൽക്കണ്ടാണ് "ജലസമൃദ്ധി" പദ്ധതി. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന പദ്ധതി രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് എ ബാലിക് ഉദ്ഘാടനംചെയ്തു. പ്ലാനിങ്‌ സമിതി ചെയർമാൻ ജെ ശശാങ്കൻ അധ്യക്ഷനായി. ഇടവ - പുല്ലാന്നികോട് നീർത്തടാധിഷ്ഠിത പ്രദേശത്തെ 914 ഹെക്ടർ പ്രദേശത്താണ് ജലസമൃദ്ധി പദ്ധതി നടപ്പാക്കുന്നത്. വാർഡുതലത്തിൽ ചെറുനീർത്തടങ്ങളെയും തോടുകളെയും കണ്ടെത്തി മൈക്രോ പ്രോജക്ടുകൾ തയ്യാറാക്കും. 31ന് സർവേ പൂർത്തിയാക്കും. ഫെബ്രുവരി 15ന് പഞ്ചായത്ത്തല നീർത്തട കമ്മിറ്റിക്ക് രൂപം നൽകി കരട് റിപ്പോർട്ട് അവതരിപ്പിക്കും. Read on deshabhimani.com

Related News