ചെമ്പൂരിൽ സ്വകാര്യ ബസുകൾ അപകടത്തിൽപ്പെട്ടു



ആറ്റിങ്ങൽ മുദാക്കൽ ചെമ്പൂരിൽ സ്വകാര്യ ബസുകൾ അപകടത്തിൽപ്പെട്ടു. വെഞ്ഞാറമൂട്ടിൽനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്കു പോകുകയായിരുന്ന അനശ്വർ മോട്ടേഴ്സും ആറ്റിങ്ങലിൽനിന്നു വെഞ്ഞാറമൂട്ടിലേക്ക് പോകുകയായിരുന്ന അശ്വനി എന്ന സ്വകാര്യ ബസുമായിരുന്നു അപകടത്തിൽപ്പെട്ടത്. ഇരു ബസിലെയും യാത്രക്കാർക്ക്  പരിക്കില്ല.  ചൊവ്വ രാവിലെ 9.20ന് ചെമ്പൂര് എൽപി സ്കൂളിനു സമീപമായിരുന്നു അപകടം. തമിഴ്നാട് രജിസ്ട്രേഷൻ നാഷണൽ പെർമിറ്റ് ലോറി അപകടം നടന്ന വളവിൽ റോഡിൽ പാർക്ക് ചെയ്തിരുന്നതാണ് അപകടത്തിനു കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വെഞ്ഞാറമൂട്ടിൽനിന്ന് ആറ്റിങ്ങലിലേക്ക് വരുകയായിരുന്ന സ്വകാര്യബസ് വളവിൽ പാർക്ക് ചെയ്തിരുന്ന ലോറിയെ മറികടക്കുമ്പോൾ എതിരെ വരികയായിരുന്ന സ്വകാര്യ ബസുമായി  കൂട്ടി ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റിയ സമയത്ത് വൈദ്യുതിതൂണിൽ ഇടിക്കുകയായിരുന്നു. വൈദ്യുതിതൂണിൽ ഇടിച്ച  ബസിന്റെ മുൻ വശത്തെ ഗ്ലാസ് മുഴുവൻ തകർന്നു.  പ്രദേശത്തെ വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു. കെഎസ്ഇബി  അധികൃതർ സ്ഥലത്തെത്തി  ഉച്ചയോടെയാണ്  വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്. Read on deshabhimani.com

Related News