പെരിങ്ങമ്മലയിലും വിതുരയിലും ആന്റി നർകോട്ടിക്സ് പദ്ധതി



പാലോട് പെരിങ്ങമ്മല, വിതുര പഞ്ചായത്തുകളിൽ ആന്റി നർകോട്ടിക് പദ്ധതി തയ്യാറാക്കും. അടുത്തിടെ ആദിവാസി പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സാഹചര്യം വിലയിരുത്തുന്നതിനും ഈ മേഖലകളിൽ വർധിക്കുന്ന മയക്കുമരുന്ന് ഉപയോഗം കുറയ്ക്കാനുമാണ് പദ്ധതി.  പെരിങ്ങമ്മല, വിതുര പഞ്ചായത്തുകളിലെ ആന്റി നർകോട്ടിക്സ്  ഹെൽത്ത്‌ വളന്റിയർമാരാണ് പദ്ധതി നടത്തിപ്പിന് നേതൃത്വം നൽകുന്നത്. വ്യക്തിത്വ വികസനം, വ്യക്തി ശുചിത്വം, ആരോഗ്യ പരിപാലനം, രോഗീപരിചരണം, ലഹരിവിരുദ്ധ ബോധവൽക്കരണം എന്നിവയിലാണ് അവബോധം നൽകുക. നബാർഡ്, കേരള ബാങ്ക് എന്നിവയുടെ സഹകരണത്തോടെ സ്വയംതൊഴിൽ പദ്ധതികളും നടപ്പാക്കും. പെരിങ്ങമ്മല ഇക്ബാൽ കോളേജിലെ ആന്റി നർകോട്ടിക്സ് സെൽ, എൻ എസ്എസ് എന്നിവയുടെ പഠനത്തിൽ കണ്ടെത്തിയ ക്യാൻസർ രോഗികൾക്കുള്ള ബോധവൽക്കരണവും പുനരധിവാസ പദ്ധതിയും നടപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായം തേടും.ഡയറക്ടർ കള്ളിക്കാട് ബാബു കൗൺസിൽ യോഗം ഉദ്ഘാടനംചെയ്തു. Read on deshabhimani.com

Related News