കർഷകരുടെ ഐക്യദാർഢ്യ മാർച്ച് നാളെ



തിരുവനന്തപുരം കർഷകസമരം ഒരു വർഷം പിന്നിടുന്ന വെള്ളിയാഴ്ച മണ്ഡലം കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ മാർച്ചുകൾ സംഘടിപ്പിക്കും.  കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതോടൊപ്പം കർഷകർ ഉന്നയിക്കുന്ന മറ്റ് ആവശ്യങ്ങളും അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള തുടർപ്രക്ഷോഭത്തിന്റെ ഭാഗമായാണ്‌ മാർച്ച്‌.     രാജ്ഭവന് മുന്നിലേക്ക് നടത്തുന്ന കർഷക മാർച്ചും യോഗവും സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മ്യൂസിയം കേന്ദ്രീകരിച്ചാണ് മാർച്ച് ആരംഭിക്കുക. നേമം, കോവളം, തിരുവനന്തപുരം, വട്ടിയൂർക്കാവ്, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിലെ കർഷകരെത്തും.    ജില്ലയിൽ ചിറയിൻകീഴ് മണ്ഡലത്തിലെ മംഗലപുരത്തും വർക്കല മണ്ഡലത്തിലെ വർക്കലയിലും ആറ്റിങ്ങൽ മണ്ഡലത്തിലെ കിളിമാനൂരും വാമനപുരം മണ്ഡലത്തിലെ കല്ലറയിലും അരുവിക്കര മണ്ഡലത്തിലെ ആര്യനാടും നെടുമങ്ങാട് മണ്ഡലത്തിലെ നെടുമങ്ങാടും കാട്ടാക്കട മണ്ഡലത്തിലെ മലയിൻകീഴും പാറശാല മണ്ഡലത്തിലെ പാറശാലയിലും നെയ്യാറ്റിൻകര മണ്ഡലത്തിലെ നെയ്യാറ്റിൻകരയിലും കർഷക മാർച്ചുകൾ സംഘടിപ്പിക്കും.    ഐക്യദാർഢ്യമാർച്ചുകൾ വിജയിപ്പിക്കണമെന്ന് സംയുക്ത കർഷക സമിതി ജില്ലാ ചെയർമാൻ വി പി ഉണ്ണിക്കൃഷ്ണനും കൺവീനർ കെ സി വിക്രമനും അഭ്യർഥിച്ചു. Read on deshabhimani.com

Related News