യന്ത്രമെത്തിച്ചിട്ടും നെല്ല് 
കൊയ്യാനാകാതെ കർഷകർ

മഴയിൽ മുങ്ങിയ ആമ്പല്ലൂർ പാടശേഖരം


കഴക്കൂട്ടം  ആമ്പല്ലൂർ പാടശേഖരത്തിൽ മഴവെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതിനാൽ കൊയ്യാറായ നെല്ല് വെള്ളത്തിനടിയിൽ.    45 ഏക്കറിൽ കൃഷിയിറക്കിയ കർഷകർ പലരും സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്തത്. അമ്പലപ്പുഴയിൽനിന്ന് എത്തിച്ച യന്ത്രങ്ങൾ ഉപയോഗിക്കാനാകാതെ തിരിച്ചയച്ചു. ഈ അവസ്ഥയാണെങ്കിൽ കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്നാണ്‌ കർഷകർ പറയുന്നത്‌. കയ്യേറ്റങ്ങൾ കണ്ടുപിടിച്ച്‌ നീരൊഴുക്ക് സാധ്യമാക്കി കൃഷി സംരക്ഷിക്കണമെന്നാണ്‌ കർഷകരുടെ ആവശ്യം. തണ്ണീർത്തടങ്ങളും നീർച്ചാലുകളും നികത്തിയുള്ള നിർമാണങ്ങൾ തടയണമെന്നും  ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News