ലോറിയും മിനിലോറിയും കൂട്ടിയിടിച്ച്‌ 2 പേർക്ക് പരിക്ക്



കിളിമാനൂർ  നാവായിക്കുളം മുസ്ലിം പള്ളിക്ക് സമീപം കോഴിത്തീറ്റയുമായി പോയ ലോറിയുടെ പിന്നിൽ മീനുമായി പോകുകയായിരുന്ന ഫ്രീസർ ഘടിപ്പിച്ച മിനിലോറി ഇടിച്ച് രണ്ടുപേർക്ക് പരിക്ക്. മിനി ലോറിയിലെ ഡ്രൈവർ എറണാകുളം പറവൂർ സ്വദേശി അഖിലിനും (35) സഹായിക്കുമാണ് പരിക്കേറ്റത്. ഞായർ പുലർച്ചെ 3.45 നാണ് അപകടം. പറവൂരിൽനിന്ന് മീനുമായി പോയതാണ് മിനിലോറി. കൊല്ലത്തുനിന്ന് വെമ്പായത്തേക്ക് പോകുകയായിരുന്നു ചരക്കുലോറി. ഇടിയുടെ ആഘാതത്തിൽ മിനിലോറിയുടെ മുൻവശം തകർന്ന് ഡ്രൈവർ സ്റ്റിയറിങ്ങിനിടയിൽ കുടുങ്ങി. പരിക്കേറ്റ സഹായി ഒരുവിധം പുറത്തിറങ്ങി. ഇതുവഴി പത്ര വിതരണത്തിനായി പോകുകയായിരുന്ന സുനിൽകുമാർ ഡ്രൈവറെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.  കല്ലമ്പലം പൊലീസും അഗ്നിരക്ഷാസേനയും ഹൈവേ പൊലീസുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഹൈ ഡ്രോളിക് ഉപകരണങ്ങളുടെ സഹായത്തിലാണ് ആളെ പുറത്തെടുത്തത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുലൈമാൻ, സലീഷ്, ശംഭു, വിപിൻ, അനീഷ്, ജയചന്ദ്രൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. Read on deshabhimani.com

Related News