രണ്ട് പോപ്പുലർ ഫ്രണ്ട് 
പ്രവർത്തകർ അറസ്റ്റിൽ



കാട്ടാക്കട ഹർത്താൽ ദിനത്തിൽ കെഎസ്ആർടി ബസിന് കല്ലെറിഞ്ഞ് ഗ്ലാസ് തകർത്ത രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ കിള്ളി കുമ്പിളി തലയ്ക്കൽ പുത്തൻ വീട്ടിൽ ഹാജ (26), കുറ്റിച്ചൽ കള്ളോട് ചെമ്മണാം കുഴി പാറമുകൾ പുത്തൻ വീട്ടിൽ ആഷിഖ്- (27) എന്നിവരാണ്‌ അറസ്റ്റിലായത്‌. ഹർത്താൽ ദിനത്തിൽ കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് ജങ്‌ഷനിൽ രാവിലെ ഏഴരയോടെ പൂവാറിലേക്ക്‌ പോയ കെഎസ്‌ആർടിസി ബസിന്റെ മുൻവശത്തെ ഗ്ലാസ് എറിഞ്ഞ് പൊട്ടിക്കുകയായിരുന്നു. കെഎസ്ആർടിസിക്ക് നഷ്ടം വന്ന 38,000 രൂപ ഇവരിൽനിന്ന് ഈടാക്കും. സിസിടിവി പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികളെ റിമാൻഡ്‌ ചെയ്തു.   Read on deshabhimani.com

Related News