മെഡിക്കൽ കോളേജ് ലേഡീസ് ഹോസ്റ്റല്‍ 
നവീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കും

മെഡിക്കല്‍ കോളേജ് ലേഡീസ് ഹോസ്റ്റല്‍ സന്ദര്‍ശിച്ച മന്ത്രി പി എ മുഹമ്മദ്‌ റിയാസിനോട് വിദ്യാർഥികൾ പരാതികൾ അറിയിക്കുന്നു


തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലേഡീസ് ഹോസ്റ്റല്‍ നവീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഹോസ്റ്റലിന്റെ പലഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നു.  ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട മന്ത്രി വെള്ളിയാഴ്ച ഹോസ്റ്റല്‍ സന്ദര്‍ശിച്ചു. കഴിഞ്ഞദിവസം സമീപവാസിയായ ഒരാള്‍ വിദ്യാര്‍ഥികള്‍ക്കുമുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.  ഹോസ്റ്റലിന്റെ കേടുപാടുകള്‍ പരിഹരിക്കുമെന്നും പുതിയ പിജി ഹോസ്റ്റലിന് ചുറ്റുമതില്‍ സ്ഥാപിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. കോളേജ് യൂണിയന്‍ ചെയര്‍പേഴ്സണ്‍ ദയാ ബാബുരാജ്, എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ്‌ ദേവു ജയന്‍, സെക്രട്ടറി അസ്ലം സാഗര്‍ എന്നിവർ ഹോസ്റ്റലിന്റെ പരിമിതികള്‍ മന്ത്രിയോട്‌ സൂചിപ്പിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ്, കൗണ്‍സിലര്‍ ഡി ആര്‍ അനില്‍ എന്നിവർ ഒപ്പമുണ്ടായി. Read on deshabhimani.com

Related News