കേന്ദ്രപദ്ധതി തൊഴിലാളികളുടെ പണിമുടക്ക്‌ പൂർണം



തിരുവനന്തപുരം കേന്ദ്രപദ്ധതി തൊഴിലാളികളുടെ പണിമുടക്ക്‌ ജില്ലയിൽ പൂർണം. രാജ്ഭവന് മുന്നിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സജികുമാരി അധ്യക്ഷയായി. സിഐടിയു സംസ്ഥാനകമ്മിറ്റി അംഗം പുല്ലുവിള സ്റ്റാൻലി, പി എസ് നായിഡു, വി ആർ പ്രതാപൻ, കവിതരാജ്, നാലാഞ്ചിറ ഹരി എന്നിവർ സംസാരിച്ചു.  ഏജീസ് ഓഫീസിനുമുന്നിൽ സിഐടിയു ജില്ലാ പ്രസിഡന്റ് ആർ രാമു ഉദ്ഘാടനം ചെയ്തു. സതികുമാരി അധ്യക്ഷയായി. ഡോ.പ്രദീപ് കുമാർ, ഇന്ദിരദേവി എന്നിവർ സംസാരിച്ചു.  ജിപിഒയ്ക്ക് മുന്നിൽ സിഐടിയു ജില്ലാ ട്രഷറർ പുല്ലുവിള സ്റ്റാൻലി ഉദ്ഘാടനം ചെയ്തു. വൃന്ദറാണി അധ്യക്ഷയായി. എം സുന്ദരം സംസാരിച്ചു. റെയിൽവേ സ്റ്റേഷനുമുന്നിൽ എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, ആർഎംഎസിന് മുന്നിൽ എസ്ടിയു നേതാവ് മാഹീൻ അബുബക്കർ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു. ജില്ലയിലെ മറ്റു കേന്ദ്രസർക്കാർ ഓഫീസുകൾക്ക്‌ മുന്നിലും തൊഴിലാളികൾ ധർണ നടത്തി. Read on deshabhimani.com

Related News