മേജർ ജങ്‌ഷൻ; സത്യഗ്രഹം തുടരുന്നു

പുറുത്തിവിളയില്‍ മേജര്‍ ജങ്ഷന്‍ വേണമെന്ന ആവശ്യവുമായി നടന്ന നിരാഹാര സത്യ​ഗ്രഹം 
സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാ​ഗപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു


നെയ്യാറ്റിൻകര  പുറുത്തിവിളയിൽ മേജർ ജങ്ഷൻ വേണമെന്ന ആവശ്യവുമായി എൽഡിഎഫ് നടത്തിവരുന്ന സത്യ​ഗ്രഹം 22 ദിവസം പിന്നിട്ടു.  വെള്ളിയാഴ്ച സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. തിരുപുറം പഞ്ചായത്ത് പ്രസിഡന്റ്‌ ഷീന ആൽബിൻ അധ്യക്ഷയായി. കെ ആർ  ബിജു, എച്ച് സുരേഷ്കുമാർ, എൻ ഷിബു, എൻ വിൻസെന്റ്‌, എൻ മോഹൻകുമാർ, ഡി സൂര്യകാന്ത്‌, ഡി രവീന്ദ്രൻ, തിരുപുറം സുരേഷ്  തുടങ്ങിയവർ സംസാരിച്ചു.  പി സജിരാജ് വിക്ടർ, എഫ് രാജേഷ്കുമാർ എന്നിവരാണ് ഉപവാസമനുഷ്‌ഠിച്ചത്. ശനി സത്യ​ഗ്രഹം ജനതാദൾ നിയോജക മണ്ഡലം പ്രസിഡന്റ്‌ നെല്ലിമൂട് പ്രഭാകരൻ ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News