എസ് കൃഷ്ണൻകുട്ടിയെ അനുസ്മരിച്ചു

എസ് കൃഷ്ണൻകുട്ടിയുടെ സ്മൃതി മണ്ഡപത്തിൽ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ പുഷ്പ ചക്രം അർപ്പിക്കുന്നു


വർക്കല സിപിഐ എം ജില്ലാ കമ്മിറ്റി അംഗം, കർഷക സംഘം ജില്ലാ ജോയിന്റ്‌ സെക്രട്ടറി, ദേശാഭിമാനി ഏജന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന എസ് കൃഷ്‌ണൻകുട്ടിയുടെ മൂന്നാം ചരമവാർഷിക ദിനം ആചരിച്ചു. സിപിഐ എം വർക്കല ഏരിയ കമ്മിറ്റിയാണ്‌ അനുസ്‌മരണം സംഘടിപ്പിച്ചത്‌. സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ, വി ജോയി എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ വർക്കലയിലെ സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ രാമു, ജില്ലാ കമ്മിറ്റി അംഗം എസ് ഷാജഹാൻ, കർഷക സംഘം ജില്ലാ സെക്രട്ടറി കെ പത്മകുമാർ, സിപിഐ എം വർക്കല ഏരിയ സെക്രട്ടറി എം കെ യൂസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ എസ് രാജീവ്, കെ എം ലാജി, വി സത്യദേവൻ, ബി എസ് ജോസ് തുടങ്ങിയവർ പുഷ്പാർച്ചന നടത്തി. Read on deshabhimani.com

Related News