അഡ്വ. കെ എസ്‌ ഗോപിനാഥൻ നായർക്ക്‌ നവതി

തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന നവതി ആഘോഷത്തില്‍ അഡ്വ. കെ എസ് ഗോപിനാഥൻ നായരെ മന്ത്രി പി രാജീവ് ആ​ദരിക്കുന്നു


തിരുവനന്തപുരം ആറുപതിറ്റാണ്ടുകാലം വഞ്ചിയൂർ കോടതിയിൽ അഭിഭാഷകനായിരുന്ന കെ എസ്‌ ഗോപിനാഥൻ നായരുടെ നവതി ആഘോഷിച്ചു. അടിയന്തരാവസ്ഥക്കാലത്ത്‌ സാധാരണക്കാർക്കുവേണ്ടി നിരവധി നിയമപോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്‌ ഗോപിനാഥൻ നായർ. ഇടതുപക്ഷ സഹായാത്രികനായ അദ്ദേഹത്തിന്‌ ജുഡീഷ്യൽ ഓഫീസർമാർ ഉൾപ്പെടെ നിരവധി ശിഷ്യഗണങ്ങളുണ്ട്‌. ചടങ്ങ് മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു. എം വിജയകുമാർ, സംസ്ഥാന അഡ്വക്കറ്റ്‌ ജനറൽ കെ ഗോപാലകൃഷ്‌ണക്കുറുപ്പ്‌, അഡീഷണൽ എജി കെ പി ജയചന്ദ്രൻ, സംസ്ഥാന നിയമസെക്രട്ടറി വി ഹരിനായർ, അഭിഭാഷകരായ ആനയറ ഷാജി, സനോജ്‌ ആർ നായർ, പരണിയം ദേവകുമാർ, എസ്‌ പി ദീപക്‌, എസ്‌ കെ വിനോദ്‌, എസ്‌ ദിലീപ്‌ സത്യൻ, ശാസ്‌തമംഗലം അജിത്‌ കുമാർ, മുരുക്കുംപുഴ വിജയകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News