പി മോഹനനെ അനുസ്മരിച്ചു

പി മോഹനൻ അനുസ്മരണയോഗത്തിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ സംസാരിക്കുന്നു


നേമം സിപിഐ എം പാപ്പനംകോട് ലോക്കൽ കമ്മിറ്റി അംഗവും പ്രവാസി സംഘം നേമം ഏരിയ സെക്രട്ടറിയുമായിരുന്ന പി മോഹനന്റെ (പൊന്നൻ) ഒന്നാം അനുസ്മരണദിനം ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ മന്ത്രി വി ശിവൻകുട്ടി പുഷ്പാർച്ചന നടത്തി. വൈകിട്ട് ആഴാങ്കാൽ ജംഗ്ഷനിൽ നടന്ന അനുസ്മരണയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പൻ ഉദ്ഘാടനംചെയ്‌തു.  ലോക്കൽ കമ്മിറ്റി അംഗം അജി പ്രസാദ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, അനിൽകുമാർ, ആർ പ്രദീപ്കുമാർ, സി സിന്ധു, നീറമൺകര വിജയൻ, കെ പ്രസാദ്, വി എസ് ഷാജി, വെട്ടിക്കുഴി ഷാജി, ആർ വിനേഷ്കുമാർ, പ്രതാപൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News