തകരപറമ്പ് ഗവ. മൃഗാശുപത്രിയിൽ ഡോക്‌ടറെ നിയമിക്കണം



കിളിമാനൂർ തകരപറമ്പ് ഗവ. മൃഗാശുപത്രിയിൽ ഡോക്‌ടറെ നിയമിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മടവൂർ പഞ്ചായത്ത്‌ ഭരണസമിതി നിവേദനം നൽകി. പ്രദേശത്ത് നിരവധി പശുക്കളിൽ ചർമമുഴ രോഗം സ്ഥിരീകരിച്ചിരുന്നു.   ആശുപത്രിയിലെത്തിക്കുന്ന കാലികൾക്ക്‌ ചികിത്സ ലഭിക്കാത്ത സാഹചര്യമുണ്ട്‌. ചികിത്സ ലഭിക്കാതെ പശുക്കൾ ചത്തിരുന്നു. മൂന്നു മാസം മുമ്പ്‌ ഡോക്ടർ വിരമിച്ച ശേഷം കല്ലമ്പലം മൃഗാശുപത്രിയിലെ ഡോക്‌ടർക്ക്‌ അധിക ചുമതല നൽകി. എന്നാൽ, പലപ്പോഴും ഡോക്ടറുടെ സേവനം ലഭിച്ചിരുന്നില്ല. 2023 ഫെബ്രുവരിയിൽ സ്ഥിരം ഡോക്ടറെ നിയമിച്ചുവെങ്കിലും അവധിയിൽ പോയി.  ഡോക്ടർ ഇല്ലാത്തതോടെ പഞ്ചായത്തിലെ വാർഷിക പദ്ധതി തയ്യാറാക്കുന്നതിലും കാലതാമസം നേരിടുന്നു. പുതിയ ഡോക്ടറെ ഉടൻ നിയമിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പഞ്ചായത്ത് ഭരണസമിതി മന്ത്രി ചിഞ്ചുറാണിക്കും മൃഗസംരക്ഷണ ഡയറക്ടർക്കും നിവേദനം നൽകി. Read on deshabhimani.com

Related News